കേരളം

kerala

ETV Bharat / briefs

യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു, ഭര്‍ത്താവിനെയും അമ്മായിയമ്മയെയും നാട്ടുകാര്‍ തല്ലിക്കൊന്നു - അസം

അസമിലെ ടിന്‍സുകിയിലാണ് സംഭവം. ജമുന, അജയ് എന്നിവരാണ് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. രാധന്‍ തന്തി എന്ന യുവതിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്

assam

By

Published : Jun 9, 2019, 10:59 AM IST

ദിസ്പൂര്‍:അസമില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിനെയും അമ്മായിയമ്മയെയും നാട്ടുകാര്‍ തല്ലിക്കൊന്നു. ടിന്‍സുകിയ സ്വദേശികളായ ജമുന, അജയ് എന്നിവരാണ് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ശിവ്പൂരിലെ തേയിലത്തോട്ടത്തിന് സമീപത്താണ് സംഭവം. ബുധനാഴ്ച മുതല്‍ കാണാതായിരുന്ന രാധന്‍ തന്തി എന്ന യുവതിയുടെ മൃതദേഹം വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യുവതിയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും അമ്മയുമാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അമ്മായിയമ്മ സംഭവസ്ഥത്ത് വെച്ച് തന്നെ മരിച്ചു. യുവതിയുടെ ഭര്‍ത്താവ് അജയിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ രണ്ട് വയസ് പ്രായമുള്ള മകനെയും കാണാതായിട്ടുണ്ട്.

ABOUT THE AUTHOR

...view details