കേരളം

kerala

ETV Bharat / briefs

സ്‌കൂൾ വിപണി പിടിച്ചടക്കാന്‍ കുന്നംകുളം നോട്ട്ബുക്കുകൾ

ബ്രാന്‍റഡ് കമ്പനികള്‍ 45 രൂപക്ക് മുകളില്‍ വില ഈടാക്കുമ്പോള്‍, കുന്നംകുളത്തെ നോട്ട്ബുക്കുകള്‍ വെറും 25 രൂപക്കാണ് വിപണിയില്‍ എത്തുന്നത്.

notebooks

By

Published : May 25, 2019, 6:19 PM IST

Updated : May 25, 2019, 9:06 PM IST

തൃശ്ശൂർ:സ്കൂള്‍ വിപണി സജീവമാകുന്നതിന് മുന്നോടിയായി കുന്നംകുളത്തെ നോട്ട്ബുക്ക് നിര്‍മാണ കേന്ദ്രങ്ങള്‍ ഉണര്‍ന്നുകഴിഞ്ഞു. പ്രതിവര്‍ഷം 250കോടി നോട്ടുബുക്കുകള്‍ വിറ്റ‍ഴിയുന്ന സംസ്ഥാനത്ത് അന്‍പത് ശതമാനം ബുക്കുകളും എത്തുന്നത് ഇവിടെ നിന്നാണ്. ബ്രാന്‍റഡ് കമ്പനികളോട് മത്സരിച്ച് വീണ്ടും വിപണിയില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് കുന്നംകുളത്തെ നോട്ട് ബുക്ക് നിര്‍മ്മാതാക്കള്‍.

സ്‌കൂൾ വിപണി പിടിച്ചടക്കാന്‍ കുന്നംകുളം നോട്ട്ബുക്കുകൾ

ഒരുകാലത്ത് സംസ്ഥാനത്തേക്ക് വേണ്ട തൊണ്ണൂറ് ശതമാനം നോട്ട് ബുക്കുകളും നിര്‍മ്മിച്ചിരുന്നത് കുന്നംകുളത്ത് നിന്നാണ്. എന്നാല്‍ കുത്തക കമ്പനികള്‍ ബ്രാന്‍റഡ് ഉത്പന്നങ്ങളുമായി എത്തിയതോടെ 250ല്‍ കൂടുതൽ നിര്‍മാണ യൂണിറ്റുകള്‍ ഉണ്ടായിരുന്നിടത്ത് 60 യൂണിറ്റുകള്‍ മാത്രമായി കുറഞ്ഞു.

സ്കൂള്‍ വിപണി സജീവമാകുന്നതോടെ വിലകുറച്ച് നല്‍കിയും ബ്രാന്‍റഡ് ബുക്കുകള്‍ക്ക് ബദല്‍ ഒരുക്കിയും വിപണിയില്‍ തിരിച്ചുവരവ് നടത്താനുള്ള ഒരുക്കങ്ങളിലാണ് കുന്നംകുളത്തെ നോട്ട്ബുക്ക് നിർമാതാക്കള്‍. പുതുമയുള്ള പുറംചട്ട തയ്യാറാക്കിയും, ബൈന്‍ഡ് ചെയ്തും, താളുകള്‍ തുന്നിക്കെട്ടിയും വിപണി പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് ഇവർ.

പണ്ട് വര്‍ഷം മു‍ഴുവന്‍ നിര്‍മ്മാണ ശാലകള്‍ സജീവമായിരുന്നെങ്കില്‍ ഇപ്പോള്‍ യന്ത്രസംവിധാനങ്ങള്‍ എത്തിയതോടെ കൊല്ലത്തില്‍ രണ്ട് മാസം മാത്രമാണ് പ്രവര്‍ത്തനം. തൊ‍ഴിലാളികളെ കിട്ടാതായതോടെ ഇതര സംസ്ഥാന തൊ‍ഴിലാളികളാണ് ജോലിക്കാരില്‍ ഏറെയും. നോട്ട്ബുക്കുകള്‍ ബ്രാന്‍റഡ് കമ്പനികള്‍ 45 രൂപക്ക് മുകളില്‍ വില ഈടാക്കുമ്പോള്‍, കുന്നംകുളത്തെ നോട്ട്ബുക്കുകള്‍ വെറും 25 രൂപക്കാണ് വിപണിയില്‍ എത്തുന്നത്.

Last Updated : May 25, 2019, 9:06 PM IST

ABOUT THE AUTHOR

...view details