കേരളം

kerala

ETV Bharat / briefs

ദക്ഷിണ കൊറിയയില്‍ 797 പുതിയ കൊവിഡ് രോഗികള്‍ - S.Korea reports 797 more COVID-19 cases, 117,458 in total

അടുപ്പിച്ച് മൂന്ന് ദിവസമായി ദക്ഷിണ കൊറിയയിലെ കൊവിഡ് കണക്കുകള്‍ 700ന് മുകളിലാണ്

ദക്ഷിണ കൊറിയയില്‍ 797 പുതിയ കൊവിഡ് കേസുകള്‍ : മരണം 3 Mapping* Choose Summary* default
ദക്ഷിണ കൊറിയയില്‍ 797 പുതിയ കൊവിഡ് കേസുകള്‍ : മരണം 3

By

Published : Apr 23, 2021, 12:18 PM IST

സിയോള്‍ : കഴിഞ്ഞ 24 മണിക്കൂറിനിടെ ദക്ഷിണകൊറിയയില്‍ 797 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 117,458 ആയി. പ്രതിദിന കണക്ക് കഴിഞ്ഞ ദിവസം 735 കടന്നതോടെ 106 ദിവസത്തിനുള്ളില്‍ നടന്ന ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിവ. ജനുവരി ഏഴിനായിരുന്നു കൊവിഡ് കണക്ക് 730 കടന്നത്. അടുപ്പിച്ച് മൂന്ന് ദിവസമായി കൊവിഡ് റിപ്പോര്‍ട്ടുകള്‍ 700ന് മുകളിലാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോഴുള്ള കേസുകള്‍.

പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 198 എണ്ണം സിയോളിലും, 290 പേർ ജിയോങ്‌ജി പ്രവിശ്യയിലുള്ളവരുമാണ്. മൂന്ന് മരണങ്ങളാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 1,811 ആയി. 1.54 ശതമാനമാണ് മരണനിരക്ക്. 612 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 107,071 ആയി. 91.16 ശതമാനമാണ് ദക്ഷിണ കൊറിയയുടെ രോഗമുക്തി നിരക്ക്.

ABOUT THE AUTHOR

...view details