ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ലാഭത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക കാര്യങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് നല്‍കിയ കത്തില്‍, മോദിയുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനപരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തിയും അറിയിച്ചു.
മോദിയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി യെച്ചൂരി - narendra modi
തെരഞ്ഞെടുപ്പ് ലാഭത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക കാര്യങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം
ec
ഒരു വെബ് മാഗസിന്‍ പുറത്തുവിട്ട ലേഖനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗവണ്‍മെന്‍റിന്‍റെ അടിസ്ഥാന സൗകര്യങ്ങളും യന്ത്രങ്ങളും ഉപയോഗിക്കുന്നതായി പറയുന്നു. ഇത് ചൂണ്ടികാട്ടിയാണ് യെച്ചൂരി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.