ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ വെടിവെച്ച് കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ദോഡ ജില്ലയിലെ ബദര്‍വയിലാണ് വ്യാഴാഴ്ച്ച കാലി മേയ്ക്കാന്‍ പോയ നയീം അഹമ്മദ് ഷാ എന്നയാള്‍ കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
പശുക്കടത്ത് ആരോപിച്ച് കൊലപാതകം: അന്വേഷിക്കാൻ പ്രത്യേക സംഘം - പശുക്കടത്ത്
പ്രദേശത്ത് നിരോധനാജ്ഞ മൂന്ന് ദിവസമായി തുടരുന്നു. ബദര്‍വ പൊലീസ് സൂപ്രണ്ട് രാജ് സിംഗ് ഗൗരിയക്ക് അഞ്ചംഗ അന്വേഷണ സമിതിയുടെ ചുമതല.
curfew
പ്രദേശത്ത് നിരോധനാജ്ഞ മൂന്ന് ദിവസമായി തുടരുകയാണ്. ബദര്‍വ പൊലീസ് സൂപ്രണ്ട് രാജ് സിംഗ് ഗൗരിയക്ക് ആണ് അഞ്ചംഗ അന്വേഷണ സമിതിയുടെ ചുമതല. ഫോറന്‍സിക് അന്വേഷണ സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.