ബെഗളൂരു: എസ്എസ്എല്‍സി പരീക്ഷ സുരക്ഷിതമായാണോ നടത്തപ്പെട്ടതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ജൂണ്‍ 15 മുതല്‍ ജൂലൈ 20 വരെ കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ സമ്പര്‍ക്കപട്ടികയെടുത്ത് വേണം ഇത് വിലയിരുത്താനെന്നും സിദ്ധരാമയ്യ പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയുടെ സുരക്ഷിതത്വം വിലയിരുത്തണം: സിദ്ധരാമയ്യ - karnataka sslc exam
എല്ലാവരും സുരക്ഷിതരാണെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃത്യമായ ഫലം അറിയാൻ 15 ദിവസം നാം കാത്തിരിക്കേണ്ടിവരുമെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ പറഞ്ഞു
എല്ലാവരും സുരക്ഷിതരാണെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃത്യമായ ഫലം അറിയാൻ 15 ദിവസം നാം കാത്തിരിക്കേണ്ടിവരുമെന്നും മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യ പറഞ്ഞു. എല്ലാ പരീക്ഷകളും സുരക്ഷിതമായിരുന്നോയെന്ന് അറിയാന്‍ സര്‍ക്കാരിനെ സമ്പര്‍ക്കപട്ടിക വഴിയുള്ള വിലയിരുത്തലിലൂടെ സഹായിക്കുമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ജൂണ്‍ 25ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷ വെള്ളിയാഴ്ചയാണ് സമാപിച്ചത്. 102 കുട്ടികള്‍ക്ക് ചില കാരണങ്ങളാല്‍ പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല.