ദുബായ്: ഐപിഎല്‍ 13ാം സീസണില്‍ കിരീടം സ്വന്തമാക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സിന്‍റെ വിജയ ലക്ഷ്യം. മുബൈക്ക് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡല്‍ഹി ഏഴ് വിക്കറ്റ് നഷ്‌ത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. നായകന്‍ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തും ചേര്‍ന്നുണ്ടാക്കിയ 96 റണ്‍സിന്‍റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഡല്‍ഹിക്ക് രക്ഷയായത്. 38 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 56 റണ്‍സെടുത്ത് തിളങ്ങിയാണ് റിഷഭ് കൂടാരം കയറിയത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിഷഭിന്‍റെ ഇന്നിങ്സ്. 50 പന്തില്‍ അര്‍ദ്ധെസഞ്ച്വറിയോടെ 65 റണ്‍സെടുത്ത ശ്രേയസ് പുറത്താകാതെ നിന്നു. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നായകന്‍റെ ഇന്നിങ്സ്.
ശ്രേയസും റിഷഭും തിളങ്ങി; മുംബൈക്ക് ജയിക്കാന്‍ 157 റണ്‍സ് - ഐപിഎല്‍ ആദ്യപകുതി വാര്‍ത്ത
നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത നായകന്‍ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തും ചേര്‍ന്നാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്
ഒരു ഘട്ടത്തില്‍ മുന്‍നിര തകര്‍ന്നടിഞ്ഞ് മൂന്ന് വിക്കറ്റിന് 22 റണ്‍സെന്ന നിലയിലായിരുന്നു ഡല്‍ഹി. പിന്നീട് പന്തും ശ്രേയസ്സും ചേര്‍ന്നാണ് ഡല്‍ഹിയെ 100 കടത്തിയത്. പന്ത് പുറത്താകുമ്പോള്‍ ഡല്‍ഹിയുടെ സ്‌കോര്‍ 118 ആയിരുന്നു.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ നേതൃത്വത്തിലായിരുന്നു മുബൈയുടെ ബൗളിങ് ആക്രമണം. ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോണിയസ്, മൂന്നാമനായി ഇറങ്ങിയ അജിങ്ക്യാ രഹാനെ, ഷിമ്രോണ്‍ ഹിറ്റ്മെയര്‍ എന്നിവരാണ് ബോള്‍ട്ടിന്‍റെ പേസ് ആക്രമണത്തിന്‍റെ ചൂടറിഞ്ഞവര്‍. മൂന്ന് പേരും രണ്ടക്കം കാണാതെയാണ് പുറത്തായത്. നാഥന്‍ കോട്രാല്‍ രണ്ടും ജയന്ദ് യാദവ് ഒരു വിക്കറ്റും വീഴ്‌ത്തി.