ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ സ്പോണ്‍സറായി ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ. മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തികള്‍ നടത്തുന്ന സംഘടനയാണിത്. മദ്യകമ്പനിയുമായുള്ള കരാര്‍ അടുത്തിടെ അവസാനിച്ചതിനെ തുടര്‍ന്ന് പുതിയ സ്പോണ്‍സറെ കണ്ടെത്താന്‍ പ്രയാസപ്പെടുകയായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇതിനായി സ്പോണ്‍സര്‍ഷിപ്പുമായി ഫൗണ്ടേഷന്‍ മുന്നോട്ട് വരുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഉപയോഗിക്കുന്ന കിറ്റുകളുടെ സ്‌പോണ്‍സര്‍ഷിപ്പാണ് ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ഫൗണ്ടേഷന്‍റെ ലോഗോ പതിച്ച കിറ്റുകളാവും ടീം അഗംങ്ങള്‍ ഉപയോഗിക്കുക.
പാക് ടീമിന് സ്പോണ്‍സറായി ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ - ഷാഹിദ് അഫ്രീദി വാര്‍ത്ത
മദ്യകമ്പനിയുമായുള്ള കരാര്‍ അടുത്തിടെ അവസാനിച്ചതിനെ തുടര്‍ന്ന് പുതിയ സ്പോണ്‍സറെ കണ്ടെത്താന്‍ പ്രയാസപ്പെടുകയായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ട് പര്യടനത്തിനാണ് നിലവില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍റെ സ്പോണ്‍സര്‍ഷിപ്പ് പിസിബിക്ക് ലഭ്യമാവുക.
ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍
ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്‍ ലോഗോ കൂടാതെ മറ്റ് ചില സ്പോണ്‍സര്‍മാരുടെ ലോഗോ കൂടി കിറ്റിലുണ്ടാകുമെന്നും സൂചനയുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ടെസ്റ്റ്, ടി20 പരമ്പരകളാണ് പര്യടനത്തിന്‍റെ ഭാഗമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടില്‍ കളിക്കുക. പര്യടനത്തിനായുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇതിനകം ഇംഗ്ലണ്ടില്‍ എത്തി. ക്വാറന്‍റൈനില്‍ കഴിയുന്ന ടീം അംഗങ്ങള്‍ക്ക് പരിശീലനം നടത്താന്‍ അവസരമുണ്ട്.