എംജി സർവകലാശാലയുടെ രണ്ടാംവർഷ ഡിഗ്രി പരീക്ഷകള്‍കോട്ടയം സിഎംഎസ് കോളജില്‍ ഒരു മണിക്കൂറോളം വൈകി. പുറത്താക്കിയ വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്ന യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്തതിനെതിരെ നടന്ന എസ്എഫ്ഐ പ്രതിഷേധമാണ് പരീക്ഷ വൈകിപ്പിച്ചത്.
റാഗിങ്ങിന് നേതൃത്വം നൽകി എന്ന് ചൂണ്ടിക്കാട്ടി സിഎംഎസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകരായിരുന്ന നീരജ്, ആശിഷ് എന്നിവരെ കോളജ് മാനേജ്മെന്‍റ് പുറത്താക്കിയിരുന്നു. എന്നാൽ വ്യാജ പരാതിയിലാണ് അച്ചടക്ക നടപടി എന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ സർവകലാശാല സിൻഡിക്കേറ്റിന് പരാതി നൽകി. സമിതി നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും വിദ്യാർഥികളെ പുറത്താക്കാൻ പ്രിൻസിപ്പൽ നിയമവിരുദ്ധമായി ഇടപെട്ടെന്നുമായിരുന്നു കണ്ടെത്തല്‍. തുടർന്ന് ഇവരെ തിരിച്ചെടുക്കാനും പരീക്ഷ എഴുതാനും അനുമതി നൽകിക്കൊണ്ട് സിൻഡിക്കേറ്റ് ഉത്തരവിറക്കി. എന്നാൽ ഉത്തരവ് നടപ്പാക്കാൻ കോളജ് പ്രിൻസിപ്പൽ തയ്യാറായില്ല. തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.