കൊല്ലം:കുളത്തൂപ്പുഴയിൽ ഒമ്പതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ യുവാവ് പിടിയിൽ. കല്ലുവെട്ടാംകുഴി മുക്കാൽ സെന്റ് കോളനിയിൽ സിനിരാജ് ആണ് പിടിയിലായത്. കൂട്ടുകാർക്കൊപ്പം റബർ തോട്ടത്തിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീട്ടിലെക്കുകയും പീഢനത്തിന് ഇരയാക്കുകയുമായിരുന്നു.
ഒമ്പതു വയസുകാരനെ പീഢനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ - Kulathupuzha
കളിച്ചുക്കൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങി തരാമെന്ന് പറഞ്ഞ് വീട്ടില്‍ കൊണ്ടു പോയി പീഢിപ്പിക്കുകയായിരുന്നു
യുവാവ് അറസ്റ്റിൽ
ജോലി കഴിഞ്ഞെത്തിയ രക്ഷിതാക്കളോട് കുട്ടി വിവരം പറഞ്ഞതോടെയാണ് കൃത്യം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു. പുനലൂർ താലൂക്ക് ആശുപത്രിയിൽ കുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. പ്രതിയെ പോക്സോ ചുമത്തി അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Last Updated : May 8, 2019, 11:06 PM IST