കേരളം

kerala

By

Published : Jun 14, 2020, 4:57 PM IST

ETV Bharat / briefs

ഈനാമ്പേച്ചിയുടെ ചെതുമ്പലുകളുമായി ഏഴുപേര്‍ അറസ്റ്റില്‍

നാല് മാസം മുമ്പ് ഒരു വനത്തിലൂടെ യാത്രചെയ്തപ്പോഴാണ് ഈനാമ്പേച്ചിയെ പിടികൂടിയത് പ്രതികള്‍ പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി

hyderabad
hyderabad

ഹൈദരാബാദ്: ഈനാമ്പേച്ചിയുടെ ചെതുമ്പലുകള്‍ വില്‍ക്കാന്‍ ശ്രമിച്ച ഏഴുപേര്‍ അറസ്റ്റില്‍. വംശനാശം സംഭവിച്ചുകൊണ്ടിരുന്ന ജീവിയെ കൊന്ന് ശരീരഭാഗങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു ഈനാമ്പേച്ചിച്ചിയുടെ ചെതുമ്പലുകള്‍ വില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിലാണ് സംഘം പിടിയിലായത്. അഞ്ചുപേര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

ചെതുമ്പലുകള്‍ വാങ്ങാനെന്ന വ്യാജേന സംഘത്തിലെ ഒരാളായ അശോകുമായി ബന്ധപ്പെട്ട് വില ഉറപ്പിച്ച ശേഷം കൊതഗുഡെയില്‍ വെച്ച് ഇവരെ പിടികൂടുകയായിരുന്നു. പിടിയിലായ സംഘവുമായി ബന്ധമുള്ള രണ്ട് വിദ്യാര്‍ഥികളെ വെള്ളിയാഴ്ച 445 ഗ്രാം ചെതുമ്പലുകളുമായി പിടികൂടിയിരുന്നു. പിടിയിലായവരില്‍ ഒരാളായ അശോകിന്‍റെ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ നേരത്തെ അയല്‍വാസികളായ ദമ്പതികളില്‍ നിന്നും കൂടാതെ മറ്റൊരാളില്‍ നിന്നും 3000രൂപക്ക് ചെതുമ്പലുകള്‍ വാങ്ങി പിടിയിലായ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് കൈമാറിയതായി അശോകിന്‍റെ മാതാവ് കുറ്റസമ്മതം നടത്തി. നാല് മാസം മുമ്പ് ഒരു വനത്തിലൂടെ യാത്രചെയ്തപ്പോഴാണ് ഈനാമ്പേച്ചിയെ പിടികൂടിയത് പ്രതികള്‍ പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി.

ABOUT THE AUTHOR

...view details