പേഴ്സ് മോഷണം: എയർ ഇന്ത്യ പൈലറ്റ് പിടിയില്‍ - pilot accused of stealing
സിഡ്നിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തിന്‍റെ പൈലറ്റായിരുന്നു രോഹിത് ഭാസി.
ന്യൂഡല്‍ഹി: സിഡ്നി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ എയർ ഇന്ത്യ പൈലറ്റ് പിടിയില്‍. എയർ ഇന്ത്യയുടെ മുതിർന്ന കമാൻഡർമാരിലൊരാളും റീജിയണല്‍ ഡയറക്ടറുമായ രോഹിത് ഭാസിയാണ് പിടിയിലായത്. സിഡ്നിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വിമാനത്തിന്‍റെ പൈലറ്റായിരുന്നു രോഹിത് ഭാസി. യാത്രയ്ക്ക് തൊട്ടു മുൻപ് ഡ്യൂട്ടിഫ്രീ ഷോപ്പില്‍ കയറി പേഴ്സ് എടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. വിവരം ലഭിച്ച ഉടനെ എയർ ഇന്ത്യ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അനുമതിയില്ലാതെ എയർ ഇന്ത്യ ഓഫീസുകളില്‍ കയറരുതെന്നും ഐഡന്‍റിറ്റി കാർഡ് തിരിച്ചു നല്‍കാനും എയർഇന്ത്യ മാനേജ്മെന്‍റ് നിർദ്ദേശിച്ചിട്ടുണ്ട്.