കേരളം

kerala

ETV Bharat / briefs

കൊല്ലം ബീച്ചില്‍ പത അടിയുന്ന സംഭവം ഗൗരവതരമെന്ന് പരിസ്ഥിതി വിദഗ്ധന്‍ - sea foam

കടലിനുള്ളിലെ ജൈവമാലിന്യങ്ങൾ വെള്ളത്തിന്‍റെ ഒഴുക്കിൽ പതയായി രൂപാന്തരപ്പെട്ട് തീരത്തേക്ക് എത്തിയതാണെന്നാണ് നിഗമനം.

കൊല്ലം ബീച്ചിലെ പത അടിയൽ ഗൗരവമേറിയതെന്ന് പരിസ്ഥിതി വിദഗ്ദന്‍

By

Published : Jun 12, 2019, 7:45 PM IST

Updated : Jun 12, 2019, 8:35 PM IST

കൊല്ലം: കാലവർഷത്തോടനുബന്ധിച്ച് കൊല്ലം ബീച്ചിൽ തിരമാലകൾക്കൊപ്പം പതയടിഞ്ഞത് ഗൗരവതരമെന്ന് പരിസ്ഥിതി പ്രവർത്തകനും ശാസ്ത്രസാഹിത്യ പരിഷത്ത് അംഗവുമായ വി കെ മധുസൂദനൻ. കടലിനുള്ളിലെ ജൈവമാലിന്യങ്ങൾ വെള്ളത്തിന്‍റെ ഒഴുക്കിൽ പതയായി രൂപാന്തരപ്പെട്ട് തീരത്തേക്ക് എത്തുന്നതാണെന്ന് മധുസൂദനന്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു. പ്രളയത്തിന് ശേഷമുള്ള പ്രതിഭാസമായി പത അടിയലിനെ കണക്കാക്കുന്നു. കഴിഞ്ഞ പ്രളയത്തിൽ ഫാക്ടറികളിൽ നിന്ന് ഉൾപ്പെടെയുള്ള രാസമാലിന്യങ്ങൾ വലിയ അളവിൽ കടലിലേക്ക് എത്തിയിരുന്നു. പ്രളയശേഷം നടത്തിയ വൃത്തിയാക്കൽ യജ്ഞത്തിൽ ഉപയോഗിച്ച വാഷിംഗ് പൗഡറുകൾ കടലിൽ അടിഞ്ഞുകൂടിയതും വര്‍ഷകാലത്ത് മാലിന്യങ്ങൾ തീരത്തെത്താൻ ഇടയാക്കിയെന്നും മധുസൂദനന്‍ പറഞ്ഞു.

കൊല്ലം ബീച്ചിൽ തിരമാലകൾക്കൊപ്പം പതയടിഞ്ഞത് ഗൗരവതരമെന്ന് പരിസ്ഥിതി പ്രവർത്തകന്‍ വി കെ മധുസൂദനൻ

പ്രളയത്തിൽ ഒഴുകി വന്ന ആശുപത്രി മാലിന്യങ്ങളും വളം ഡിപ്പോകളിലെ വസ്തുക്കളുമെല്ലാം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൗതുകത്തോടെ കടലിലിറങ്ങി ഇത്തരം പ്രതിഭാസങ്ങൾ ആസ്വദിക്കുന്നവർ അതിന്‍റെ അപകടവശത്തെ കുറിച്ച് തിരിച്ചറിയാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്വക്ക് രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം സന്ദർഭങ്ങളിൽ ജാഗ്രത പാലിക്കണമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. ഗവേഷണസ്ഥാപനങ്ങളും സര്‍വകലാശാലകളും പത അടിയലിനെ കുറിച്ച് അടിയന്തരമായി പഠനം നടത്തേണ്ടത് അത്യാവശ്യമാണെന്നും മധുസൂദനന്‍ പറഞ്ഞു.

Last Updated : Jun 12, 2019, 8:35 PM IST

ABOUT THE AUTHOR

...view details