കേരളം

kerala

ETV Bharat / briefs

അരിവാൾ രോഗദിനാചരണം സംഘടിപ്പിച്ചു - സിക്കിൾസെല്‍ അനീമിയ

കുടുംബശ്രീയും ആരോഗ്യ വകുപ്പും സിക്കിൾസെൽ പേഷ്യന്‍റ് അസോസിയേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്

wayand

By

Published : Jun 19, 2019, 11:50 PM IST

വയനാട്: സംസ്ഥാനത്ത് ആദ്യമായി വയനാട്ടിൽ അരിവാൾ രോഗദിനാചരണം സംഘടിപ്പിച്ചു. കുടുംബശ്രീയും ആരോഗ്യ വകുപ്പും സിക്കിൾസെൽ പേഷ്യന്‍റ് അസോസിയേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ശരീരത്തിലെ ചുവന്ന രക്താണുക്കൾ ചുരുങ്ങി അരിവാൾ രൂപത്തിലെത്തി പെട്ടെന്ന് നശിക്കുന്നതാണ് അരിവാൾ രോഗം അഥവാ സിക്കിൾസെല്‍ അനീമിയ. സംസ്ഥാനത്ത് ഏറ്റവുമധികം അരിവാൾ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന വയനാട്ടില്‍ ആരോഗ്യവകുപ്പിന്‍റെ കണക്കനുസരിച്ച് 816 അരിവാൾ രോഗികളാണുള്ളത്. എന്നാൽ രണ്ടായിരത്തോളം രോഗികളുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗികൾക്ക് വികലാംഗ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന ആരോഗ്യവകുപ്പിന്‍റെ വാഗ്‌ദാനമുണ്ടെങ്കിലും അത് വെറും പാഴ്‌വാക്ക് മാത്രമാണെന്നാണ് ആരോപണം. ഇത്തരം രോഗികൾക്കായി ആശുപത്രികളിൽ പ്രത്യേക ഡോക്‌ടറെ നിയമിക്കണമെന്നാണ് രോഗികളുടെ ആവശ്യം.

അരിവാൾ രോഗദിനാചരണം സംഘടിപ്പിച്ചു

ABOUT THE AUTHOR

...view details