കേരളം

kerala

ETV Bharat / briefs

കരുത്തോടെ, മികവോടെ ചേർത്തല ടൗൺ എൽ പി സ്‌കൂൾ - cherthala town lps

ഇത്തവണ ഒരു മണിക്കൂർ കൊണ്ട് പ്രവേശന യോഗ്യത നേടിയത് 247 കുട്ടികളാണ്

ഫയൽചിത്രം

By

Published : Jun 3, 2019, 9:31 PM IST

ആലപ്പുഴ: കുരുന്നുകളുടെ പ്രവേശനം ആഘോഷമാക്കാനൊരുങ്ങി സംസ്ഥാനത്തിന് മാതൃകയായ ചേർത്തല ടൗൺ എൽ. പി സ്‌കൂൾ. സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കൂടുതൽ കരുത്തേകുന്ന പ്രവർത്തന മികവിലാണ് ഗവ. എൽ.പി സ്‌കൂൾ. കഴിഞ്ഞ അധ്യയന വർഷത്തിൽ രണ്ട് മണിക്കൂറു കൊണ്ട് പ്രവേശനം നേടിയത് 233 കുട്ടികൾ ആണെങ്കിൽ ഇത്തവണ ഒരു മണിക്കൂറിനകം പ്രവേശനമെടുത്തത് 247 കുട്ടികള്‍. സംസ്ഥാനത്തെ മറ്റ് സർക്കാർ സ്‌കൂളുകൾക്ക് കൂടി മാതൃകയാവുകയാണ് മികച്ച പ്രവർത്തനങ്ങളിലൂടെ സ്‌കൂൾ.

ഇത്തവണ പ്രീ പ്രൈമറി, ഒന്നാം ക്ലാസ് എന്നിവയിലേക്ക് കഴിഞ്ഞ ആഴ്ചവരെ 277 കുട്ടികളാണ് പുതുതായി ചേർന്നത്. പുതിയ അധ്യയന വർഷത്തേക്ക് വിദ്യാലയങ്ങൾ കടക്കുമ്പോൾ ചേർത്തലയിലെ ഈ വിദ്യാലയം പാഠ്യ -പഠ്യേതര പ്രവർത്തനങ്ങളിൽ ഏറെ വ്യത്യസ്തത പുലർത്തുന്നു.

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും കൂടിയാണ് ചേർത്തല ടൗൺ ഗവ. എൽ.പി സ്‌കൂളിനെ മറ്റു വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഭാഷാ പഠനത്തിനു മുൻതൂക്കം നൽകുമ്പോൾ തന്നെ നവമാധ്യമങ്ങളിലൂടെയുള്ള വിദ്യാഭ്യാസവും സ്‌കൂളിൽ കുരുന്നുകൾക്കായി നൽകിവരുന്നു. യൂ-ട്യൂബ് ചാനലും, സ്മാർട്ട് ക്ളാസ് റൂമുകളുമെല്ലാം സ്‌കൂളിൽ കുരുന്നുകൾക്കായി സദാ സജ്ജമാണ്. മലയാളത്തിളക്കവും, ഹലോ ഇംഗ്ലീഷും, കുട്ടികൾക്കായി നിരന്തരം ക്രമീകരിക്കുന്ന പഠനയാത്രകളും വിദ്യാലയത്തിന്‍റെ പ്രവർത്തന മികവിന്‍റെ നേർസാക്ഷ്യങ്ങളാണ്.

1919-ൽ സ്ഥാപിതമായ വിദ്യാലയം നൂറിന്‍റെ നിറവിൽ നിൽക്കുമ്പോൾ പിന്നിട്ട യാത്രയിൽ കടന്നുപോയത് ഏറെ പ്രയാസം നിറഞ്ഞ വഴികളിലൂടെയാണ്. 10 വർഷത്തിന് മുമ്പ് വരെ സ്‌കൂളിലെ വിദ്യാർഥികളുടെ അംഗബലം ഏറെ കുറവായിരുന്നു. നിലവിൽ പ്രീ-സ്‌കൂൾ മുതൽ നാലാം ക്ലാസ് വരെയായി 654 കുട്ടികളാണ് ഇവിടെയുള്ളത്. സ്‌കൂളിന്‍റെ മികവ് കേട്ടറിഞ്ഞ് ധനമന്ത്രി തോമസ് ഐസക്കും ഭക്ഷ്യ വകുപ്പുമന്ത്രി പി തിലോത്തമനും സ്‌കൂളിലെത്തി എല്ലാ പിന്തുണയും അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details