കോഴിക്കോട്:സ്കൂൾ തുറക്കാൻ ഇനി ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കെ നഗരത്തിൽ സ്കൂൾ വിപണി സജീവമായി. ബാഗ്, കുട, പേന, പെൻസിൽ, നോട്ട് ബുക്കുകൾ തുടങ്ങി എല്ലാവിധ സാധനങ്ങളും ഇവിടെ വിലക്കുറവിൽ ലഭിക്കും. 20 മുതൽ 40 ശതമാനം വരെയാണ് വില കുറവുള്ളത്. മേൽത്തരം കമ്പനികളുടെ ബാഗുകളോടൊപ്പം കുടുംബശ്രീയുടെ ഇരിങ്ങൽ സർഗാലയുടെയും ഉൽപ്പന്നങ്ങൾ ഇവിടെയുണ്ട്. 900 രൂപ വിലയുള്ള ബാഗിന് 722 രൂപയാണ് ത്രിവേണി സ്കൂൾ മാർക്കറ്റിലെ വില.
വില കുറവിന്‍റെ മഹാമേളയുമായി ത്രിവേണി സ്റ്റുഡന്‍റ് മാർക്കറ്റ്
50 രൂപ വിലയുള്ള കോളജ് നോട്ട് ബുക്കുകൾ 35 രൂപയ്ക്ക് ഇവിടെ ലഭിക്കും. 40 രൂപ വിലയുള്ള ബുക്കുകൾക്ക് 28 രൂപയാണ് വില
50 രൂപ വിലയുള്ള കോളജ് നോട്ട് ബുക്കുകൾക്ക് 35 രൂപയ്ക്ക് ഇവിടെ ലഭിക്കും. 40 രൂപ വിലയുള്ള ബുക്കുകൾക്ക് 28 രൂപയാണ് വില. എല്ലാവിധ സാധനങ്ങളും ഉണ്ടെങ്കിലും ത്രിവേണി നോട്ട് ബുക്കുകൾക്കാണ് ആവശ്യക്കാർ ഏറെയുള്ളതെന്നും ത്രിവേണി കൺസ്യൂമർഫെഡ് റീജിണൽ മാനേജർ സുരേഷ് ബാബു പറഞ്ഞു. നഗരത്തിലെ വിവിധ സെന്‍ററുകളിൽ നടത്തുന്ന സ്കൂൾ ബസാറുകൾക്ക് കൺസ്യൂമർഫെഡ് ഉല്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട് . മാനാഞ്ചിറ മുതലക്കുളം മൈതാനത്തിന്‍റെ എതിർവശത്തെ ത്രിവേണി സൂപ്പർ മാർക്കറ്റിലെ ഒന്നാം നിലയിലാണ് കോഴിക്കോട്ടെ കൺസ്യൂമർ ഫെഡിന്‍റെ സ്കൂൾ മാർക്കറ്റ്. സംസ്ഥാനത്തൊട്ടാകെ 600 കേന്ദ്രങ്ങളിലാണ് സ്കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കുന്നത്. എല്ലാദിവസവും വും 10 മുതൽ രാത്രി 8 വരെയാണ് പ്രവർത്തന സമയം. ജൂൺ 15 വരെ വിപണി പ്രവർത്തിക്കും.