ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാർ നൽകിയ രേഖകൾ കൂടി പരിഗണിച്ചാണ് വാദം
റഫാൽ പുനഃപരിശോധനാ ഹര്‍ജികളിൽ ഇന്ന് വാദം കേൾക്കും - കാവല്‍ക്കാരന്‍ കള്ളനാണ്
റഫാല്‍ ഇടപാടില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളും ഇന്ന് പരിഗണിക്കും.
റഫാൽ പുനഃപരിശോധനാ ഹര്‍ജികളിൽ ഇന്ന് വാദം കേൾക്കും
കേസിൽ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളും ഇന്ന് പരിഗണിക്കും. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി എംപി മീനാക്ഷി ലേഖി സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കും. ഇതിനെതിരെ ഇന്നലെ രാഹുല്‍ ഗാന്ധി എതിര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
Last Updated : Apr 30, 2019, 8:51 AM IST