റിസര്‍വ് ബാങ്കിന് സുപ്രീം കോടതിയുടെ അന്ത്യശാസനം - സുപ്രീം കോടതി
ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിടണമെന്ന് റിസര്‍വ് ബാങ്കിന് സുപ്രീംകോടതി അന്ത്യശാസനം. ബാങ്കുകളിലെ വാര്‍ഷിക പരിശോധനാ റിപ്പോര്‍ട്ടുകളും വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
വിവരങ്ങള്‍ രഹസ്യമാക്കി വെക്കുക എന്ന റിസര്‍വ് ബാങ്കിന്‍റെ നയം മാറ്റണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ബാങ്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാത്തതിനെ തുടര്‍ന്ന് ജനുവരിയില്‍ റിസര്‍വ് ബാങ്കിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ എസ്.സി അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വാര്‍ഷിക റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ആര്‍ബിഐയ്‌ക്കെതിരെ കോടതി നോട്ടീസ് അയച്ചത്. ഇതിന് ശേഷവും നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് കോടതി അന്ത്യശാസന നല്‍കിയിരിക്കുന്നത്.