ചൂട് കൂടുന്നു: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിങ് സമയത്തില്‍ മാറ്റം
വരാനിരിക്കുന്ന റംസാനും ഉയര്‍ന്ന ചൂടും മൂലം ജനങ്ങല്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി.
ന്യൂഡല്‍ഹി: അവസാന ഘട്ട ലോക്സഭാ ഇലക്ഷന്‍റെ സമയം രാവിലെ 5:30 മുതല്‍ ആരംഭിക്കണമെന്ന് സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. നിലവില്‍ പോളിങ് സമയം രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറു മണിവരെയാണ്. ഇത് അഞ്ച് മണിയായി പുനര്‍നിശ്ചയിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
വരാനിരിക്കുന്ന റംസാനും ഉയര്‍ന്ന ചൂടും മൂലം ജനങ്ങല്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നടപടി. രജ്ജന്‍ ഗൊഗോയ് അടങ്ങുന്ന ബഞ്ചിന്‍റേതാണ് തീരുമാനം.