ചെന്നൈ: അനധികൃത വിദേശനിക്ഷേപ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് വിദേശയാത്ര നടത്താന്‍ സുപ്രീം കോടതി അനുമതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് 10 കോടി രൂപ ജാമ്യത്തില്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്.
കാര്‍ത്തി ചിദംബരത്തിന് വിദേശയാത്രയ്ക്ക് അനുമതി - CBI
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിദേശയാത്രയ്ക്ക് അനുമതി നല്‍കിയത്.
പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷേപം നടത്താന്‍ ഐ എന്‍ എക്സ് മീഡിയ കമ്പനിയെ സഹായിച്ച കേസില്‍ സി ബി ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും (ഇ ഡി) നിരവധി തവണ കാര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കാര്‍ത്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. ധനമന്ത്രിയുടെ മകനെന്ന നിലയില്‍ സ്വാധീനം ചെലുത്തിയാണ്, പീറ്റര്‍ മുഖര്‍ജിയുടെയും ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള മീഡിയ കമ്പനിക്ക് വിദേശനിക്ഷേപത്തിന് അനുമതി നേടിക്കൊടുത്തതെന്നായിരുന്നു കാര്‍ത്തിക്കെതിരെയുള്ള ആരോപണം.