ന്യൂഡൽഹി:കൊവിഡ് പ്രതിസന്ധിയിൽ രാജ്യം അനുഭവിക്കുന്ന ദുരിതവും പോരാട്ടവും കണക്കിലെടുത്ത് സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യക്ക് വാഗ്ദാനം ചെയ്ത് വിവിധ രാജ്യങ്ങൾക്ക് പുറമെ ബഹുരാഷ്ട്ര കമ്പനികളും. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും മൈക്രോസോഫ്ട് സിഇഒ സത്യ നാഡെല്ലയും ഇന്ത്യക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് രംഗത്തെത്തി.
ഇന്ത്യയുടെ അവസ്ഥയിൽ നടുക്കം രേഖപ്പെടുത്തി ഗൂഗിൾ, മൈക്രോസോഫ്ട് സിഇഒമാർ - Satya Nadella
ഇന്ത്യക്കായി 135 കോടി രൂപ യൂണിസെഫിന് കൈമാറുമെന്ന് സുന്ദർ പിച്ചൈ
ഇന്ത്യയുടെ അവസ്ഥയിൽ നടുക്കം രേഖപ്പെടുത്തി ഗൂഗിൾ, മൈക്രോസോഫ്ട് സിഇഒമാർ
രാജ്യത്ത് വൈദ്യസഹായം എത്തിക്കുക, ഉയർന്ന അപകട സാധ്യത ഉള്ള മേഖലകളിൽ സഹായം എത്തിക്കുക, ബോധവത്കരണം നടത്തുക എന്നീ പ്രവർത്തനങ്ങൾക്കായി 135 കോടി രൂപ യൂണിസെഫിന് കൈമാറുമെന്ന് സുന്ദർ പിച്ചൈ തന്‍റെ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൽ നടുക്കം രേഖപ്പെടുത്തിയ സത്യ നാഡെല്ല പ്രതിരോധ പ്രവർത്തനങ്ങൾക്കും ഓക്സിജൻ ശേഖരിക്കുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ഇന്ത്യക്ക് സഹായം ഉറപ്പ് നൽകിയ അമേരിക്കൻ സർക്കാരിന് നന്ദി അറിയിക്കുകയും ചെയ്തു.