കേരളം

kerala

ETV Bharat / briefs

ചൈന അതിക്രമിച്ച് കയറുന്നത് ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണെന്ന് രാഹുല്‍ ഗാന്ധി

'പാംഗോങ് തടാകത്തിന് സമീപമുള്ള പ്രദേശം ചൈന കയ്യേറിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്.' രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ വ്യക്തമാക്കി.

By

Published : Jun 21, 2020, 9:42 PM IST

rahul gandhi
rahul gandhi

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ആരും നുഴഞ്ഞ് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വാദം തള്ളി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍വകക്ഷി യോഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നുഴഞ്ഞുകയറ്റം നിഷേധിച്ച് നിലപാട് എടുത്തത്. ഇതിനെതിരെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്തുകൊണ്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച് കയറിയതായാണ് കാണുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 'പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കയ്യേറുകയോ ചെയ്തിട്ടില്ലെന്നാണ്. എന്നാല്‍ പാംഗോങ് തടാകത്തിന് സമീപമുള്ള പ്രദേശം ചൈന കയ്യേറിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്.' രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി യഥാര്‍ഥത്തില്‍ 'സറണ്ടര്‍ മോദി'യാണെന്ന് ട്വിറ്ററിലൂടെ രാഹുല്‍ നേരത്തെ പരിഹസിച്ചിരുന്നു. ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ മണ്ണ് പ്രധാനമന്ത്രി ചൈനക്ക് മുന്നില്‍ അടിയറവ് വെച്ചെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.

ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിലുണ്ടായ ലഡാക്ക് സംഘര്‍ഷത്തില്‍ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. നുഴഞ്ഞ് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി എത്തിയിരുന്നു. സര്‍വകക്ഷി യോഗത്തിലെ ചില പ്രസ്താവനകള്‍ തെറ്റായി വ്യഖ്യാനിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details