കേരളം

kerala

ETV Bharat / briefs

ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ അനുമതി - സിബിഐ

മമത ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ളയാളാണ് രാജീവ് കുമാര്‍

SC

By

Published : May 17, 2019, 11:43 AM IST

ന്യൂഡൽഹി: ശാരദ ചിട്ടി തട്ടിപ്പിൽ മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനുള്ള സ്റ്റേ നീക്കികൊണ്ട് സുപ്രീം കോടതി വിധി. രാജീവ് കുമാറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാമെന്നും നിയമ നടപടികളുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി അറിയിച്ചു. ഒരാഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. മമത ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ളയാളാണ് രാജീവ് കുമാര്‍. ബംഗാളിൽ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ കോടതി അനുമതി നൽകിയത് മമത സർക്കാരിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

ചിട്ടി തട്ടിപ്പ് കേസില്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് രാജീവ് കുമാറിനെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ സിബിഐ അനുമതി തേടിയത്. വ്യാജ നിക്ഷേപ വാഗ്ദാനങ്ങളിലൂടെ പണം സമാഹരിച്ച് ശാരദ ഗ്രൂപ്പ് 17 ലക്ഷത്തോളം നിക്ഷേപകരെ വഞ്ചിച്ചതായാണ് കേസ്. ബംഗാളില്‍ നിന്ന് 4000 കോടി രൂപയോളം നിക്ഷേപകരില്‍ നിന്ന് പണം തട്ടിയതായാണ് പരാതി.

ABOUT THE AUTHOR

...view details