പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായാണ് കെ.പി.സി.സി 320 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. 320 വീടുകളിലെ നിര്‍മ്മാണം പൂര്‍ത്തിയായ ഒരു വീടിന്‍റെ ഉദ്ഘാടനം തിരുവനന്തപുരം പേയാടില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്‍റും, ആയിരം വീട് പദ്ധതിയുടെ ചെയര്‍മാനുമായ എം.എം ഹസ്സന്‍ നിര്‍വഹിച്ചു.
പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി കെ.പി.സി.സി - സ്‌നേഹവീട് പദ്ധതി
പ്രളയകാലത്തു വീട് നഷ്ട്ടപ്പെട്ട ചന്ദ്രികാമ്മയുടെ കുടുംബത്തിന് സ്‌നേഹവീട് പദ്ധതിയിൽ ഉൾപ്പെടുത്തി പേയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും നാലാഞ്ചിറ റസിഡന്‍റ്സ് അസോസിയേഷനും റോട്ടറി ക്ലബ്ബ് തിരുവന്തപുരം ഈസ്റ്റും സഹകരിച്ചു നിർമ്മിച്ചു നൽകിയ വീടിന്‍റെ ഉദ്ഘാടനമാണ് പേയാടിൽ നിർവഹിച്ചത്.
സ്നേഹവീട്
പ്രളയകെടുതി അനുഭവിച്ചവർക്ക് വീട് വച്ചു നൽകാനോ ആനുകൂല്യങ്ങൾ നൽകുവാനോ തയ്യാറാകാതെ സർക്കാർ ഇരുട്ടിൽ തപ്പുന്ന അവസ്ഥയാണ് ഉള്ളതെന്നും സർക്കാരിന്‍റെ വിദഗ്ദമായ കരങ്ങൾ എവിടെയും എത്തുന്നില്ലെന്നും എം.എം ഹസ്സൻ പറഞ്ഞു.