നെയ്യാറ്റിന്‍കര: മാരായമുട്ടത്തില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. വെള്ളറട സി ഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്നും നോട്ടുപുസ്തകങ്ങള്‍ കണ്ടെടുത്തു. ആത്മഹത്യ കുറിപ്പിലെ കൈയക്ഷരവും നോട്ടുപുസ്തകത്തിലെ കൈയക്ഷരവും ഒന്നു തന്നെയാണോയെന്ന് പൊലീസ് പരിശോധിക്കും.
നെയ്യാറ്റിന്‍കര ആത്മഹത്യ; അന്വേഷണം ഊര്‍ജ്ജിതം
മന്ത്രവാദം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ്
മന്ത്രവാദം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തെ ആൽത്തറയിൽ മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാര കർമ്മങ്ങൾ നടന്നതായുള്ള തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രവാദവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം വരും ദിവസങ്ങളിലുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.അതേസമയം നെയ്യാറ്റിൻകരയിലെ കാനറാ ബാങ്ക് അധികൃതരോട് ചന്ദ്രന്‍റെ ലോണിനെ സംബന്ധിക്കുന്ന രേഖകൾ ഹാജരാക്കാൻ പൊലീസ് നോട്ടീസ് നൽകും. ചന്ദ്രനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാനുള്ള അപേക്ഷയും പൊലീസ് നല്‍കും.