തിരുവനന്തപുരം: ഉഴമലയ്ക്കൽ പുതുക്കുളങ്ങരയിൽ അൻഷാ മുഹമ്മദിന്‍റെ ബൈക്ക് കത്തിച്ച കേസിൽ അയൽവാസിയായ യുവാവ് പിടിയിൽ. അൻഷാ മുഹമ്മദിന്‍റെ അയൽവാസിയായ അഭിജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് ബൈക്ക് കത്തിച്ചത്. സംഭവ ദിവസം അൻഷാ മുഹമ്മദിന്‍റെ സുഹൃത്തും അഭിജിത്തും തമ്മിൽ അടിപിടിയുണ്ടായി. ഇത് പിടിച്ചുമാറ്റിയതിന്‍റെ വൈരാഗ്യമാണ് ബൈക്ക് കത്തിക്കുന്നതിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
അയൽവാസിയുടെ ബൈക്ക് കത്തിച്ച സംഭവം; പ്രതി പിടിയിൽ - ഉഴമലയ്ക്കൽ
അൻഷാ മുഹമ്മദിന്‍റെ സുഹൃത്തും പ്രതിയും തമ്മിൽ അടിപിടിയുണ്ടായപ്പോൾ പിടിച്ചുമാറ്റിയതിന്‍റെ വൈരാഗ്യമാണ് ബൈക്ക് കത്തിക്കുന്നതിന് കാരണമായത്.
അയൽവാസിയുടെ സ്‌കൂട്ടർ കത്തിച്ച സംഭവം; പ്രതി പിടിയിൽ
ബൈക്ക് കത്തുന്നതുകണ്ട് പുറത്തേക്കിറങ്ങിയ വീട്ടുകാർ സംഭവസ്ഥലത്തുനിന്നും ബൈക്ക് സ്റ്റാർട്ടാക്കി പോകുന്ന അഭിജിത്തിനെ കണ്ടിരുന്നു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും.
Last Updated : May 3, 2019, 1:19 PM IST