അഴിമതി കേസിൽ സിഡ്കോ മുന്‍ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നല്‍കി. വ്യവസായ വകുപ്പാണ് അനുമതി നൽകിയത്. സജി ബഷീറിനെ കൂടാതെ ഡെപ്യൂട്ടി മാനേജർ അജിത് ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ. തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത്.
സിഡ്കോ മുന്‍ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി - സിഡ്കോ
സജി ബഷീര്‍ ഉള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍.
മേനംകുളത്ത് ടെലികോം സിറ്റി സ്ഥാപിക്കാനുള്ള ഭൂമിയിൽ നിന്ന് മണൽ നീക്കം ചെയ്യാനുള്ള ചുമതല സിഡ്കോയ്ക്കായിരുന്നു. അന്ന് സിഡ്കോ എംഡി ആയിരുന്ന സജി ബഷീർ മണൽ നീക്കം ചെയ്യുന്നതിന് കരാര്‍ നല്‍കിയവരുമായി ചേര്‍ന്ന് സർക്കാർ ഖജനാവിന് 11 കോടി 38 ലക്ഷം രൂപ നഷ്ടം വരുത്തിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിഎസ് സർക്കാരിന്‍റെ കാലത്ത് നടന്ന സംഭവത്തിൽ ഏറെ വൈകിയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന സജി ബഷീറിനെതിരെ ആദ്യമായാണ് ഒരു കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്.