കേരളം

kerala

ETV Bharat / briefs

സ്‌പുട്‌നിക് ലൈറ്റ് വാക്സിൻ പലസ്തീൻ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ അനുമതി

കൊറോണ വൈറസിനെതിരെ 79.4 ശതമാനം ഫലപ്രാപ്തി പ്രകടമാക്കിയ പശ്ചാത്തലത്തിലാണ് സ്‌പുട്‌നിക് വാക്സിന് പലസ്തീൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്.

Sputnik Light vaccine സ്‌പുട്‌നിക് ലൈറ്റ് വാക്സിൻ സ്‌പുട്‌നിക് ലൈറ്റ് വാക്സിൻ Sputnik Light vaccine സ്‌പുട്‌നിക് വി Sputnik v Russia റഷ്യ Palestinian പലസ്തീൻ കൊവിഡ് കൊവിഡ്19 covid covid19
Russia's Sputnik Light vaccine approved for use in Palestinian territories

By

Published : Jun 1, 2021, 12:33 PM IST

മോസ്കോ:കൊവിഡിനെതിരായ റഷ്യയുടെ സിംഗിൾ ഡോസ് സ്‌പുട്‌നിക് ലൈറ്റ് വാക്സിൻ പലസ്തീൻ പ്രദേശങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയതായി റഷ്യൻ ഡയറക്‌ട് ഇൻവെസ്‌റ്റ്മെന്‍റ് ഫണ്ട് (ആർഡിഎഫ്) അറിയിച്ചു. കുത്തിവയ്‌പ് നടത്തി 28 ദിവസത്തിനുശേഷം നടത്തിയ പരിശോധയിൽ കൊറോണ വൈറസിനെതിരെ 79.4 ശതമാനം ഫലപ്രാപ്തി സ്‌പുട്‌നിക് ലൈറ്റ് വാക്സിൻ പ്രകടമാക്കിയ പശ്ചാത്തലത്തിലാണ് വാക്സിന് പലസ്തീൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്. കൂടാതെ ഇവ മറ്റെല്ലാ രണ്ട് ഡോസ് വാക്സിനുകളെയുംകാൾ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ആർ‌ഡി‌എഫ് വ്യക്തമാക്കി.

2020 ഡിസംബർ 5 മുതൽ 2021 ഏപ്രിൽ 15 വരെ നടത്തിയ വാക്സിനേഷൻ ഡ്രൈവിൽ ഒരു ഡോസ് സ്‌പുട്‌നിക് വാക്സിൻ മാത്രം സ്വീകരിച്ചവരും പിന്നീട് രണ്ടാമത്തെ ഡോസ് സ്വീകരിക്കാത്തവരുമായ റഷ്യൻ ജനങ്ങളുടെ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഫലപ്രാപ്തി നിരക്ക് കണക്കാക്കിയത്.

സ്‌പുട്‌നിക് ലൈറ്റ് വാക്സിന്‍റെ ഒരു ഡോസ് സ്വീകരിക്കുന്നതിലൂടെ തന്നെ ഗുരുതരമായ കേസുകളുടെ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. ഇതിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്ന വെല്ലുവിളി പരിഹരിക്കാൻ കഴിയുമെന്നും ആർ‌ഡി‌എഫ് സി‌ഇ‌ഒ കിറിൽ ഡിമിട്രീവ് പറഞ്ഞു. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്ന നിരവധി രാജ്യങ്ങളിലേക്ക് വാക്സിനേഷന്‍റെ തോത് വർധിപ്പിക്കാനായി സ്‌‌പുട്‌നിക് ലൈറ്റ് വാക്സിൻ അന്താരാഷ്ട്ര തലത്തിൽ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:സ്‌പുട്‌നിക് വി ജൂൺ രണ്ടാം വാരം മുതൽ അപ്പോള ആശുപത്രികള്‍ വഴി

ABOUT THE AUTHOR

...view details