മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളായ സിറിയയിൽ 31ഉം തുർക്കിയിൽ ആറും വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അലപ്പോയിൽ മൂന്നും, ലതാകിയയിൽ ആറ്, ഇഡ്‌ലിബിൽ 18, ഹമായിൽ നാലും കരാർ ലംഘനങ്ങൾ നടന്നു.
സിറിയയിൽ 31 വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം
145 അഭയാർഥികൾ ലെബനനിൽ നിന്ന് സിറിയയിലേക്ക് മടങ്ങിയതായും പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
സിറിയയിൽ 31 വെടിനിർത്തൽ കരാർ ലംഘനങ്ങൾ നടന്നതായി റഷ്യൻ പ്രതിരോധ മന്ത്രാലയം
അതേസമയം 145 അഭയാർഥികൾ ലെബനനിൽ നിന്ന് സിറിയയിലേക്ക് മടങ്ങിയതായും പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. 43 സ്ത്രീകളും 74 കുട്ടികളും ഉൾപ്പെടെയാണ് സിറിയൻ അറബ് റിപ്പബ്ലിക്കിലേക്ക് മടങ്ങിയത്. പ്രദേശത്ത് നിന്ന് ജയ്ഡെറ്റ്-യാബസ്, ടെൽ-കലാ ചെക്ക്‌പോസ്റ്റുകൾ വഴിയാണ് അഭയാർഥികൾ സിറിയയിലേക്ക് മടങ്ങിയത്. ജോർദാനിൽ നിന്ന് നാസിബ് ചെക്ക് പോസ്റ്റ് വഴി അഭയാർഥികളൊന്നും എത്തിയിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
Last Updated : Nov 21, 2020, 5:28 PM IST