കോട്ടയം: അടിച്ചിറ റെയിൽവേ ഗേറ്റിനു സമീപം ട്രാക്കിൽ കല്ലുനിരത്തിയ കേസില്‍ തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജിനെ ആർ പി ഐ സംഘം അടിച്ചിറയിലെ ഹോളോബ്രിക്സ് നിർമ്മാണ കമ്പനിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
റെയിൽവേ ട്രാക്കിൽ കല്ല് നിരത്തിയ സംഭവം; പ്രതി അറസ്റ്റില്‍ - railway track
തിങ്കളാഴ്ച വൈകിട്ട് കൊച്ചടിച്ചിറ റെയിൽവേ ഗേറ്റിന് ഏതാനും മീറ്റർ അകലെ കൊച്ചുവേളി - യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ് എത്തുന്നതിന് അല്‍പം മുമ്പാണ് പ്രതി ട്രാക്കിൽ കല്ലുനിരത്തിയത്.
തിങ്കളാഴ്ച വൈകിട്ട് കൊച്ചടിച്ചിറ റെയിൽവേ ഗേറ്റിന് ഏതാനും മീറ്റർ അകലെ കൊച്ചുവേളി - യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ് എത്തുന്നതിന് അല്‍പം മുമ്പാണ് ഇയാൾ ട്രാക്കിൽ കല്ലുനിരത്തിയത്. ഇതു മൂലം ട്രെയിൻ ട്രാക്കിൽ കയറിയപ്പോൾ ജെർക്കിംഗ് ഉണ്ടായതായി ലോക്കോ പൈലറ്റ് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് ചോദ്യം ചെയ്യലിൽ തമാശയ്ക്കാണ് കല്ലുവെച്ചതെന്നാണ് പ്രതി നൽകിയ മൊഴി. ആറ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാൾ ചെയ്തത്. അട്ടിമറി ശ്രമമാണോ പിന്നിലെന്ന് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എഎസ്ഐ അജയ് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.