ഹൈദരാബാദ് മൃഗശാലയിലെ ഒരു റോയൽ ബംഗാൾ കടുവ ചത്തു - Bengal tiger
ചത്ത കടുവ അസുഖത്തിന്‍റെ ലക്ഷണമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും നെഹ്‌റു സുവോളജിക്കൽ പാർക്ക് അധികൃതർ അറിയിച്ചു.
![ഹൈദരാബാദ് മൃഗശാലയിലെ ഒരു റോയൽ ബംഗാൾ കടുവ ചത്തു Royal Bengal tiger dies at Hyderabad zoo](https://etvbharatimages.akamaized.net/etvbharat/prod-images/768-512-05:16:04:1593949564-tiger-0507newsroom-1593949544-358.jpg)
ഹൈദരാബാദ് : 11 വയസുകാരനായ റോയൽ ബംഗാൾ കടുവ ഹൈദരാബാദിലെ സുവോളജിക്കൽ പാർക്കിൽ ചത്തതായി മൃഗശാല അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രി ചത്ത കടുവ അസുഖത്തിന്‍റെ ലക്ഷണമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി വെറ്ററിനറി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നുവെന്നും നെഹ്‌റു സുവോളജിക്കൽ പാർക്ക് അധികൃതർ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. 2014 മാർച്ചിലാണ് മംഗളൂരുവിലെ പിലുകുല ബയോളജിക്കൽ പാർക്കിൽ നിന്ന് കടുവയെ നെഹ്‌റു പാർക്കിലേക്ക് കൊണ്ടുവന്നത്. മൃഗശാലയിൽ ഇനി മൂന്ന് കുട്ടികളടക്കം 20 റോയൽ ബംഗാൾ കടുവകളാണുള്ളത്. കഴിഞ്ഞ മാസം നിയോപ്ലാസ്റ്റിക് ട്യൂമർ മൂലം എട്ട് വയസായ വെളുത്ത കടുവ ഇവിടെ ചത്തിരുന്നു.