കൊളംബോ:ഇന്ത്യയുടെയും ശ്രീലങ്കയുടെയും അഗ്നിശമന സേനയുടെ അശ്രാന്ത പരിശ്രമത്തിനൊടുവിൽ എംവി എക്‌സ്-പ്രസ് പേൾ കപ്പലിലെ അഗ്നിബാധ വൊള്ളിയാഴ്‌ചയോടെ പൂർണമായും ശമിപ്പിച്ചു. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
മെയ് 20നാണ് കൊളംബോ തീരത്ത് വച്ച് കപ്പലിൽ തീ പടർന്നത്. കപ്പലിൽ നൈട്രിക് ആസിഡ് വച്ചിരുന്ന ഭാഗത്താണ് തീ പടർന്നത്. പിന്നീട് കപ്പലിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അപകടത്തിലായ ചരക്ക് കപ്പലിൽ ഫിലിപ്പീൻസ്, ചൈന, ഇന്ത്യ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളുണ്ടായിരുന്നു. കപ്പലിൽ നിന്ന് 25 ക്രൂ അംഗങ്ങളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി. കപ്പൽ മുങ്ങാതിരിക്കാൻ ഇന്ത്യയിൽ നിന്ന് സഹായം ലഭിച്ചിരുന്നു. പരിക്കേറ്റ രണ്ട് ഇന്ത്യൻ പൗരന്മാരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാൾ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.