കൊല്ലം: പേരൂർ രഞ്ജിത്ത് ജോൺസൺ വധക്കേസിൽ ഏഴ് പേര്‍ക്ക് ജീവപര്യന്തം. ഇരവിപുരം സ്വദേശി മനോജ്(48), നെടുങ്ങോലം സ്വദേശി രഞ്ജിത്ത്(32), പൂതക്കുളം പാണട്ടു ചിറയിൽ ബൈജു(45), ഡീസന്‍റ് ജംങ്ഷൻ കോണത്തു കാവിൻ സമീപം പ്രണവ്(26), ഡീസന്‍റ് ജംങ്ഷൻ സ്വദേശി വിഷ്ണു(21), കിളികൊല്ലൂർ പവിത്രം നഗറിൽ വിനേഷ്(44), വടക്കേവിള സ്വദേശി റിയാസ്(34) എന്നിവര്‍ക്കാണ് കൊല്ലം അഡീഷണല്‍ സെഷന്‍ കോടതി കര്‍ശന ഉപാധികളോടെ ജീവപര്യന്തവും 20 വര്‍ഷം കഠിന തടവും വിധിച്ചിരിക്കുന്നത്. ആദ്യത്തെ 25 വര്‍ഷത്തേക്ക് ജാമ്യമോ മറ്റ് ഇളവുകളോ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ പരോള്‍ പോലും പാടില്ല. കൂടാതെ പ്രതികള്‍ ഓരോരുത്തരും രണ്ട് ലക്ഷം രൂപ പിഴയും കെട്ടി വെക്കണം.
രഞ്ജിത്ത് ജോൺസൺ വധക്കേസില്‍ ഏഴു പേര്‍ക്ക് ജീവപര്യന്തം - പേരൂർ
പ്രതികള്‍ക്ക് പരോളും ജാമ്യവും നല്‍കരുതെന്നും കോടതി
കഴിഞ്ഞ ആഗസ്റ്റ് 15 നാണ് പേരൂർ പ്രോമിസ് ലൻഡിൽ അഞ്ചംഗ സംഘം രഞ്ജിത്ത് ജോൺസനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിലെ പ്രതിയായ മനോജിന്‍റെ ഭാര്യ വർഷങ്ങളായി രഞ്ജിത്തിന്‍റെ ഒപ്പമായിരുന്നു താമസം. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന, മാരകമായി മുറിവേൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയത്. കേസിലെ എട്ടാം പ്രതിയെ വിട്ടയച്ചു. കേസന്വേഷണം കാര്യക്ഷമമായ രീതിയിൽ നടത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ കണ്ടെത്തി കുറ്റപത്രം സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിച്ചു.