കേരളം

kerala

ETV Bharat / briefs

കർഷകർക്ക് പിന്തുണ; കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം - ഇന്ത്യയിലെ കർഷകർ

ട്രൂഡോയുടെ പരാമർശം അംഗീകാരിക്കാൻ കഴിയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ അത് ബാധിക്കുമെന്നും ഇന്ത്യ

Indian farmers' protest 
Indian farmers' protest 

By

Published : Dec 4, 2020, 3:47 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ കർഷകർക്ക് പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമശത്തിൽ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ട്രൂഡോയുടെയും മറ്റ് കനേഡിയൻ നിയമസഭാംഗങ്ങളുടേയും പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ അത് ബാധിക്കുമെന്നും ഇന്ത്യ ഹൈക്കമ്മിഷണർക്ക് മുന്നറിയിപ്പ് നൽകി.

തങ്ങളുടെ ആവശ്യങ്ങൾക്കായി സമാധാനപരമായി സമരം നടത്തുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുകയെന്നും ഇന്ത്യയിൽ നിന്നും വരുന്ന വാർത്തകൾ ആശങ്കാജനകമാണെന്നും ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് കൊണ്ട് ട്രൂഡോ പറഞ്ഞിരുന്നു. ഡിസംബർ ഒന്നിന് ഇതിൻ്റെ വീഡിയോ പുറത്ത് വന്നിരുന്നു.

എന്നാൽ ഒരു ജനാധിപത്യ രാജ്യത്തിൻ്റെ ആഭ്യന്തര വിഷയത്തിൽ ഇത്തരമൊരു പരാമർശം അനാവശ്യമാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ABOUT THE AUTHOR

...view details