കണ്ണൂർ/ തിരുവനന്തപുരം: വിവാഹവാഗ്‌ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ഒളിവിലെന്ന് മുംബൈ പൊലീസ്. 33 കാരിയായ യുവതി നൽകിയ ബലാത്സംഗ പരാതി അന്വേഷിക്കാൻ കണ്ണൂരെത്തിയ മുംബൈ ഓഷിവാര പൊലീസാണ് ബിനോയ് ഒളിവിൽ പോയത് സംബന്ധിച്ച വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
ബിനോയ് കോടിയേരി ഒളിവില്‍: മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പൊലീസ് - oshiwara police
33 കാരിയായ യുവതി നൽകിയ ബലാത്സംഗ പരാതി അന്വേഷിക്കാൻ കണ്ണൂരെത്തിയ മുംബൈ ഓഷിവാര പൊലീസാണ് ബിനോയ് ഒളിവിൽ പോയത് സംബന്ധിച്ച വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
ബിനോയിയെ കണ്ണൂരിലെ വീട്ടിൽ കണ്ടെത്താനായില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും മുംബൈ പൊലീസ് അറിയിച്ചതായാണ് വിവരം.
മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന നോട്ടീസ് കണ്ണൂർ എസ് പിക്ക് മുംബൈ പൊലീസ് സംഘം നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കണ്ണൂർ എസ് പി പ്രതീഷ് കുമാർ പറഞ്ഞു. അതേ സമയം യുവതിയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി മുംബൈ ഡിസിപി മഞ്ചുനാഥ് സിംഗ് അറിയിച്ചു. പരാതിക്കൊപ്പം യുവതി സമർപ്പിച്ച മുഴുവൻ രേഖകളും പരിശോധിച്ച് വരികയാണെന്നും ഡി സി പി വ്യക്തമാക്കി.