ദുബൈ: ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 172 റണ്‍സെടുത്തു. അര്‍ദ്ധസെഞ്ച്വറിയോടെ 87 റണ്‍സെടുത്ത ഓപ്പണര്‍ നിതീഷ് റാണയുടെ ബലത്തിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. 61 പന്തില്‍ നാല് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു റാണയുടെ ഇന്നിങ്സ്. സിക്‌സടിക്കാനുള്ള ശ്രമത്തിനിടെ സാം കുറാന് ക്യാച്ച് വഴങ്ങിയാണ് റാണ പുറത്തായത്.
അടിച്ച് തകര്‍ത്ത് റാണ; കൊല്‍ക്കത്തക്ക് എതിരെ 173 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ചെന്നൈ - chennai win news
61 പന്തില്‍ നാല് സിക്‌സും 10 ഫോറും ഉള്‍പ്പെടെ ഓപ്പണര്‍ നിതീഷ് റാണ അര്‍ദ്ധസെഞ്ച്വറിയോടെ 87 റണ്‍സെടുത്തു
ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് റാണ മികച്ച തുടക്കം സമ്മാനിച്ചെങ്കിലും അത് തുടര്‍ന്ന് പോകാന്‍ പിന്നാലെ വന്ന ബാറ്റ്സ്‌മാന്‍മാര്‍ക്ക് സാധിച്ചില്ല. റാണയും ഗില്ലും ചേര്‍ന്ന് 53 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മൂന്നാമനായി ഇറങ്ങിയ സുനില്‍ നരെയ്‌ന്‍ ഏഴ് റണ്‍സെടുത്തും റിങ്കു സിങ് 11 റണ്‍സെടുത്തും പുറത്തായി. ദിനേശ് കാര്‍ത്തിക്കും നായകന്‍ ഓയിന്‍ മോര്‍ഗനും ചേര്‍ന്നുണ്ടാക്കിയ 30 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയെ 150 കടത്തിയത്. മോര്‍ഗന്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക് 21 റണ്‍സെടുത്തും രാഹുല്‍ ത്രിപാഠി മൂന്ന് റണ്‍സെടുത്തും പുറത്താകാതെ നിന്നു.
ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ചെന്നൈക്ക് വേണ്ടി കരണ്‍ ശര്‍മ, മിച്ചല്‍ സാന്‍റ്നര്‍, രവീന്ദ്ര ജഡേജ, എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.