തിരുവനന്തപുരം: കാർഷിക മൊറട്ടോറിയത്തിന് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചത് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാർഷിക വായ്‌പക്കുള്ള മോറട്ടോറിയത്തിന് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചത് സംബന്ധിച്ച് നിയമസഭയില്‍ സബ്‌മിഷന്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതരായ കർഷകരെ ഉൾപ്പെടെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ആർബിഐ നടപടി. കൃഷിമന്ത്രി റിസർവ് ബാങ്ക് ഗവർണറെ നേരിട്ട് കണ്ട് ചർച്ച നടത്തണം. യുദ്ധകാലാടിസ്ഥാനത്തിൽ കർഷകരെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാൻ നടപടിയുണ്ടാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കർഷകരെ സഹായിക്കാൻ സർക്കാരുമായി പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിസർവ് ബാങ്ക് ഗവർണറെ നേരിൽ കണ്ട് സംസ്ഥാനത്തിന്‍റെ ആശങ്കയറിയിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ മറുപടി നൽകി.
കാര്‍ഷിക മൊറട്ടോറിയം: റിസർവ് ബാങ്ക് അനുമതി നിഷേധിച്ചത് പ്രതിസന്ധിയിലാക്കുമെന്ന് രമേശ് ചെന്നിത്തല
കേരളത്തിന് മാത്രമായി കർഷകരുടെ വായ്‌പക്കുള്ള മൊറട്ടോറിയം ഇളവ് നീട്ടുന്നത് അനുവദിക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു
ramesh
കഴിഞ്ഞ മെയ് 29 ന് ആയിരുന്നു കര്‍ഷകരെടുത്ത എല്ലാത്തരം വായ്പകൾക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. എന്നാല്‍ കേരളത്തിന് മാത്രമായി കർഷകരുടെ വായ്‌പക്കുള്ള മൊറട്ടോറിയം ഇളവ് നീട്ടുന്നത് അനുവദിക്കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് ബാങ്കേഴ്‌സ് സമിതിയെ അറിയിച്ചത്.
Last Updated : Jun 20, 2019, 5:26 PM IST