ഇരട്ടക്കൊലപാതക കേസിലെ കണ്ണൂർ ബന്ധം പൊലീസ് അന്വേഷിക്കുന്നില്ലെന്നും അന്വേഷണത്തെ വഴിതിരിച്ചു വിടാൻ ഭരണത്തിന്‍ റെസഹായം ഉപയോഗിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിലപ്പെട്ട തെളിവുകളെല്ലാം പൊലീസും സർക്കാരും ചേർന്ന് നശിപ്പിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അതെസമയം, സിബിഐ അന്വേഷിച്ച കേസുകളിൽ എല്ലാം പാർട്ടി നേതാക്കന്മാർ പ്രതിയായതിനാലാണ് കേസ് സിബിഐക്ക് കൈമാറാത്തതെന്നും ചെന്നിത്തല ആരോപിച്ചു. ചർച്ചക്ക് തയാറല്ല എന്ന എൻഎസ്എസ് നിലപാടിലെ നിരാശയിൽ എൻഎസ്എസിനെ ഭീഷണിപ്പെടുത്തുന്ന കോടിയേരിയുടെ നിലപാട് അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല - രമേശ് ചെന്നിത്തല
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിലെ അന്വേഷണം നിലച്ചിരിക്കുകയാണ്. കേസ് ക്രൈം ബ്രാഞ്ചിന് വിട്ടുകൊടുത്തിരിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗം. സർക്കാരും പൊലീസും ഇതിനു കൂട്ട് നിൽക്കുകയാണെന്നും രമേശ് ചെന്നിത്തല.
![ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/images/768-512-2542515-969-1f099d69-1f80-4f8c-9c01-809c82cbab65.jpg)
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തൃശ്ശൂരിൽ മാധമങ്ങളെ കാണുന്നു
ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല
ചർച്ച് ബില്ല് കേരളത്തിലെ ക്രൈസ്തവ സഭകളോടുള്ള കടന്നാക്രമണമാണ്. ശബരിമലയിൽ ഹിന്ദു സമൂഹത്തിന്‍റെ വിശ്വാസം ചോദ്യം ചെയ്ത സർക്കാർ ഇപ്പോൾ ചർച്ച് ബില്ലിലൂടെ ക്രൈസ്തവ വിശ്വാസികളെ കടന്നാക്രമിക്കുകയാണെന്നും ചർച്ച് ബില്ല് പിൻലിക്കാൻ സർക്കാർ തയാറാകണമെന്നും ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ്സുമായുള്ള സീറ്റ് വിഭജനം ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനെന്ന് രമേശ് ചെന്നിത്തല