കേരളം

kerala

ETV Bharat / briefs

കോട്ടകാക്കാൻ എൽഡിഎഫ്, പിടിച്ചടക്കാൻ യുഡിഎഫ് - റോഡ് ഷോ

ജനങ്ങൾ തനിക്കൊപ്പം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ മഞ്ചേശ്വരത്ത് നിന്നും കല്യാശ്ശേരിയിലേക്കുള്ള റോഡ് ഷോയിലാണ് എല്‍ഡിഎഫ് സ്ഥാനാർഥി കെ പി സതീഷ് ചന്ദ്രൻ.

രാജ്മോഹൻ ഉണ്ണിത്താനും കെ പി സതീഷ് ചന്ദ്രയും ഇലക്ഷൻ പ്രചാരണത്തിൽ

By

Published : Apr 21, 2019, 12:42 PM IST

കാസർകോഡ് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങൾ തനിക്കൊപ്പം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. നാടിളക്കിയുള്ള പ്രചാരണം അനുകൂലമാകുമെന്നാണ് പ്രതീക്ഷ. സർവേ ഫലങ്ങൾ ശരിവെക്കും വിധമുള്ള വിജയം കാസർകോട് ഉണ്ടാകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഇ ടി വി ഭാരതിനോട് പറഞ്ഞു.

കോട്ടകാക്കാൻ എൽഡിഎഫ്, പിടിച്ചടക്കാൻ യുഡിഎഫ്

അതെസമയം, ഇടത് കോട്ടകാക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് കാസർകോട് എൽഡിഎഫ് സ്ഥാനാർഥി കെപി സതീഷ് ചന്ദ്രൻ. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തില്‍ മഞ്ചേശ്വരത്ത് നിന്നും കല്യാശ്ശേരിയിലേക്കുള്ള റോഡ് ഷോയിലാണ് കെപി സതീഷ് ചന്ദ്രൻ.

ABOUT THE AUTHOR

...view details