ജയ്‌പൂര്‍:രാജ്യത്തെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍. രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് വൈഭവ് ഗഹ്‌ലോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളിയാഴ്‌ച നടന്ന ആര്‍സിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാകും നിര്‍മിക്കുക. സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്‍ഡോറില്‍ നിന്നുള്ള ആര്‍ക്കിടെക്റ്റുകളുടെ സംഘം വെള്ളിയാഴ്‌ച ജയ്‌പൂര്‍ സന്ദര്‍ശിച്ചിരുന്നു. അതേസമയം സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
രാജ്യത്തെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിനായി രാജസ്ഥാന്‍
രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് വൈഭവ് ഗഹ്‌ലോട്ടാണ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.
ആര്‍സിഎ
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത് ഇന്ത്യയിലാണ്. അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയമാണ് ലോകത്തെ ഏറ്റവും വലുത്. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളില്‍ രണ്ടാം സ്ഥാനവും മൊട്ടേരക്കാണ്. ഒരേ സമയം 1.10 ലക്ഷം പേര്‍ക്ക് കളി കാണാന്‍ സ്റ്റേഡിയത്തില്‍ സൗകര്യമുണ്ട്.