കേരളം

kerala

ETV Bharat / briefs

അശോക് ഗെഹലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആരോപണം - ആരോപണം

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോൺഗ്രസ‌് എംഎൽഎമാർ ആരോപിച്ചു

Rajasthan Cong MLAs BJP Gehlot govt അശോക് ഗെഹലോട്ട് അട്ടിമറി ആരോപണം എംഎൽഎ
.അശോക് ഗെഹലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആരോപണം.

By

Published : Jul 11, 2020, 11:49 AM IST

ജയ്‌പൂര്‍:അശോക് ഗെഹലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നതായി ആരോപണം. എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി 24 കോൺഗ്രസ‌് എംഎൽഎമാർ രംഗത്ത്. എന്നാൽ ആരോപണങ്ങളിൽ ബിജെപി നേതൃത്വം പ്രതികരിച്ചില്ല. കഴിഞ്ഞ മാസം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന എം‌എൽ‌എമാരെ ആക്രമിക്കാൻ സമാനമായ ശ്രമങ്ങൾ നടന്നതായും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ദുർബലപ്പെടുത്താനും അട്ടിമറിക്കാനും ബിജെപി വീണ്ടും ഗൂഢാലോചന നടത്തുകയാണെന്നും എം‌എൽ‌എമാർ ആരോപിച്ചു. കലാഖൻ സിംഗ് മീന, ജോഗേന്ദ്ര സിംഗ് അവാന, മുകേഷ് ഭക്കർ, ഇന്ദിര മീന, വേദ് പ്രകാശ് സോളങ്കി, സന്ദീപ് യാദവ്, ഗംഗാദേവി, ഹകം അലി, വാജിബ് അലി, ബാബുലാൽ ബെയർവ, രോഹിത് ബോഹറ, ഡാനിഷ് അബ്രാർ, ചേതൻ ഡൂഡി, ഹരീഷ് മീന, രാം‌നിവാസ് ഗവാഡിയ, സഹീദ ഖാൻ, അശോക് ബെയ്‌ർവ, ജോഹ്രി ലാൽ മീന, പ്രശാന്ത് ബെയ്‌ർവ, ശകുന്തള റാവത്ത്, രാജേന്ദ്ര സിംഗ് ബിദുരി, ഗോവിന്ദ് റാം മേഘ്വാൾ, ദീപചന്ദ് ഖേരിയ, രാജേന്ദ്ര സിംഗ് ഗുഡ എന്നിവരാണ് ആരോപണവുമായി രംഗത്തെത്തിയത്.

200 അംഗ നിയമസഭയിൽ കോൺഗ്രസിന് 107 എം‌എൽ‌എമാരുണ്ട്. സ്വതന്ത്ര എം‌എൽ‌എമാരുടെയും രാഷ്ട്രീയ ലോക്‌ദള്‍, സി‌പി‌ഐ (എം), ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) തുടങ്ങിയ നിയമസഭാംഗങ്ങളുടെയും പിന്തുണയുണ്ട്. കഴിഞ്ഞ മാസം സംസ്ഥാനത്തെ രണ്ട് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അശോക് ഗെലോട്ടും സർക്കാർ ചീഫ് വിപ്പ് മഹേഷ് ജോഷിയും സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സംഭവത്തിൽ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ജോഷി രാജസ്ഥാൻ പൊലീസിന്‍റെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പിനും (എസ്‌ഒജി) അഴിമതി വിരുദ്ധ ബ്യൂറോയ്ക്കും (എസിബി) പരാതി നൽകിയിരുന്നു.

ABOUT THE AUTHOR

...view details