കേരളം

kerala

By

Published : Jun 11, 2019, 10:24 PM IST

Updated : Jun 11, 2019, 11:57 PM IST

ETV Bharat / briefs

മഴക്കാലം മേല്‍വിളാകത്തിന് ദുരിതകാലം: കനാല്‍ വെള്ളം നിയന്ത്രിക്കണമെന്ന് ആവശ്യം

പരിസരങ്ങളിൽ നിന്നെത്തുന്ന കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ കനാല്‍ വെള്ളത്തിലൂടെ വീടുകളിലേക്ക് ഒഴുകിയെത്തുന്നു

canal

നെയ്യാറ്റിന്‍കര: മഴക്കാലം ശക്തിപ്പെട്ടതോടെ നെയ്യാറ്റിൻകര മേൽവിളാകം പ്രദേശത്തെ ജനജീവിതവും ദുരിതത്തിലായി. മഴക്കാലം വരുന്നതോടു കൂടി നെയ്യാറിന്‍റെ ഇടതു കനാലിൽ നിന്നും വരുന്ന വെള്ളം പ്രദേശത്തെ വീടുകളിലേക്ക് ഒഴുകിയെത്തും. നെയ്യാറ്റിൻകര നഗരസഭയിലെ തവരവിള വാർഡിൽ ഉൾപ്പെട്ട മരുതത്തൂർ, മേൽവിളാകം പ്രദേശത്താണ് നെയ്യാര്‍ ഡാമിലെ ജലം ഒഴുകിയെത്തുന്നത്. പരിസരങ്ങളിൽ നിന്നെത്തുന്ന കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ വീടുകളിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയാണ്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വരെ ഇത് കാരണമാകുന്നു. പ്രദേശത്തെ നെയ്ത്തുതൊഴിലാളികളുടെ തറികൾ ഉൾപ്പെടെയുള്ളവയാണ് ഇതോടെ വെള്ളത്തിലാവുന്നത്. ഒഴുകിയെത്തുന്ന വെള്ളം അടിയൊഴുക്കുകൾ സൃഷ്ടിച്ച് പല വീടുകളുടെയും ഭിത്തികൾ വിണ്ടുകീറിട്ടുണ്ട്. വേനൽക്കാലത്ത് തുറന്നുവിടേണ്ട ജലം മഴ വരുമ്പോൾ തന്നെ തുറന്നുവിടുന്ന പതിവാണ് ഇവിടുത്തെ ഇറിഗേഷൻ വകുപ്പിനെന്നാണ് നാട്ടുകാരുടെ ആരോപണം. അടിയന്തരമായി കനാലിന്‍റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി, വെള്ളം പാഴായി ഒഴുകിപ്പോകുന്ന അവസ്ഥ അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മേൽവിളാകം പ്രദേശത്തെ ജനജീവിതം ദുരിതത്തിലാക്കി കനാല്‍ വെള്ളം
Last Updated : Jun 11, 2019, 11:57 PM IST

ABOUT THE AUTHOR

...view details