വയനാട്: ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം നിയുക്ത എംപി രാഹുല്‍ ഗാന്ധി ജൂണ്‍ ആദ്യ വാരം തന്‍റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഇത്തവണ വയനാട്ടില്‍ നിന്ന് ജയിച്ചു കയറിയത്. കേരളത്തിലെ 20ല്‍ 19 സീറ്റും നേടി മികച്ച വിജയവും ഇത്തവണ യുഡിഎഫ് കാഴ്ച വെച്ചു.
രാഹുല്‍ ഗാന്ധി ജൂണില്‍ വയനാട് സന്ദര്‍ശിക്കും
കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഇത്തവണ വയനാട്ടില്‍ നിന്ന് ജയിച്ചു കയറിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി സുനീര്‍, എല്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി എന്നിവരായിരുന്നു രാഹുലിന്‍റെ എതിരാളികള്‍. 4,31,770 വോട്ടിന്‍റെ ഭൂരിപക്ഷമാണ് രാഹുല്‍ സ്വന്തമാക്കിയത്. ആകെ 706,367 വോട്ടുകള്‍ രാഹുലിന് ലഭിച്ചപ്പോള്‍ 274,597 വോട്ടാണ് പിപി സുനീറിന് ലഭിച്ചത്.
അതേ സമയം വയനാട്ടില്‍ മികച്ച വിജയം കാഴ്ച വെച്ചപ്പോള്‍ കോണ്‍ഗ്രസിന്‍റെ പരമ്പരാഗത മണ്ഡലമായ അമേതിയില്‍ രാഹുലിന് കാലിടറി. 55120 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയും വിദേശകാര്യമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുല്‍ പരാജയപ്പെട്ടത്.