ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം മൗനം ലംഘിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. നമുക്ക് ഇപ്പോഴും 52 എംപിമാരുണ്ട്. ബിജെപിക്ക് എതിരെ ശക്തമായ പോരാട്ടത്തിന് അത് ധാരാളം. ഓരോ ദിവസവും നാം പാർലമെന്‍റില്‍ ബിജെപിക്ക് എതിരായി പോരാടുമെന്നും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
" നമ്മൾ 52 പേരുണ്ട് " : ബിജെപിക്ക് എതിരെ പോരാടുമെന്ന് രാഹുല്‍ - കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍
rg
പാർട്ടി സ്വയം ഉയർത്തെണീക്കും. ആത്മപരിശോധനക്കും ശക്തി വീണ്ടെടുക്കാനുമുള്ള സമയം ഇനിയുമുണ്ട്. നമുക്കതിന് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഓരോ ഇന്ത്യക്കാര്‍ക്കും ഭരണഘടനക്കും വേണ്ടിയാണെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.