വയനാട്: വയനാട് പനമരത്ത് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ജില്ലാ കലക്ടരോട് ആവശ്യപ്പെട്ടു.
കർഷക ആത്മഹത്യ; രാഹുൽ ഗാന്ധിയുടെ കത്തിന് പിണറായിയുടെ മറുപടി - രാഹുൽ ഗാന്ധി
ആത്മഹത്യ ചെയ്ത ദിനേശിന്‍റെ കുടുംബത്തിന് ആനുകൂല്യം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്ന് മറുപടി കത്തിൽ മുഖ്യമന്ത്രി അറിയിച്ചു

ആത്മഹത്യ ചെയ്ത ദിനേഷ് കുമാറിന്‍റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും വായ്പതിരിച്ചടയ്ക്കാൻ കഴിയാഞ്ഞതിലുള്ള സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്നും രാഹുൽ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നെന്നും രാഹുൽ പറഞ്ഞിരുന്നു.
ദിനേശിന്‍റെ കുടുംബത്തിന് ആനുകൂല്യം നൽകുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണനയിലാണെന്ന് മറുപടി കത്തിൽ മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടിൽ നിന്നുള്ള നിയുക്ത എം.പി എന്ന നിലയിലാണ് രാഹുൽ കത്തയച്ചത്.