കേരളം

kerala

ETV Bharat / briefs

ആല്‍വാര്‍ കൂട്ടബലാത്സംഗ കേസില്‍ നീതി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി

ആല്‍വാറിലെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍

rahul

By

Published : May 16, 2019, 1:04 PM IST

ജയ്പൂര്‍: ആല്‍വാര്‍ കൂട്ട ബലാത്സംഗ കേസില്‍ ഇരയായ സ്ത്രീക്കും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇന്നലെ സ്ത്രീയെ സന്ദര്‍ശിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാഹുലിന് ഒപ്പമുണ്ടായിരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്, പ്രതികള്‍ക്ക് നല്‍കാന്‍ കഴിയുന്ന പരാമാവധി ശിക്ഷ ഉറപ്പാക്കുമെന്നും പറഞ്ഞു.

കഴിഞ്ഞമാസം 26ന് നടന്ന കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി എസ് പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആല്‍വാറിലെ വീട്ടിലെത്തി പീഢനത്തിനിരയായ സ്ത്രീയെയും കുടുംബത്തിനെയും രാഹുല്‍ സന്ദര്‍ശിച്ചത്.

ABOUT THE AUTHOR

...view details