കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും ഇത്തരത്തിലുള്ള വിഭജനം ആർക്കും ഗുണം ചെയ്യില്ലെന്നും വയനാട് എംപിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി. വിഭജനത്തിലൂടെ ഒരു രാജ്യവും പുരോഗതിയിലേക്ക് എത്തിയിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്നത് ഗുണം ചെയ്യും എന്നാണ് ചിലർ കരുതുന്നത്. എന്നാൽ ഇതിന് രാജ്യം വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചുള്ള രാഹുൽഗാന്ധിയുടെ പര്യടനത്തിൽ മുക്കത്ത് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിഭജന രാഷ്ട്രീയത്തിന് രാജ്യം വലിയ വില നൽകേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി
വയനാട്ടിലെ വോട്ടർമാർക്ക് നന്ദി അറിയിച്ചുള്ള പര്യടനത്തിൽ മുക്കത്ത് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
rahul
കഴിഞ്ഞ രണ്ട് ദിവസമായി വയനാട് മണ്ഡലത്തിൽ പര്യടനം നടത്തുന്ന രാഹുൽഗാന്ധി ഗാന്ധി ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴയിലും മുക്കത്തുമാണ് സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തത്. വയനാടിന്‍റെ ശബ്ദം ലോകമെങ്ങും എത്തിക്കുമെന്നും കേരളം നേരിടുന്ന പ്രശ്നങ്ങൾ പാർലമെന്‍റിൽ എത്തിക്കുന്നതിന് മുൻകൈ എടുക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.