കേരളം

kerala

ETV Bharat / briefs

പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിന് 175 കോടി രൂപ - CM

200 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ വിത്ത് റിമോട്ട് മോണിറ്ററിങ് പദ്ധതി നടപ്പിലാക്കും

cm

By

Published : May 28, 2019, 2:58 PM IST

തിരുവനന്തപുരം: പൊലീസ് സേനയുടെ ആധുനികവൽക്കരണത്തിന് 175 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഇത് 136 കോടി രൂപയായിരുന്നു. 200 പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ വിത്ത് റിമോട്ട് മോണിറ്ററിങ് പദ്ധതി നടപ്പാക്കും. ക്രൈംബ്രാഞ്ചിന് കീഴിൽ വൈഡ് ലൈഫ് ക്രൈം കൺട്രോൾ യൂണിറ്റ് ആരംഭിക്കും. തീരസംരക്ഷണം ശക്തമാക്കുന്നതിന് 18 കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളിലും ഇന്‍റലിജൻസ് വിങ് രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശവിരുദ്ധർക്കും തീവ്രവാദത്തിനുമെതിരെ ഉപയോഗിക്കേണ്ട യുഎപിഎ നിയമം രാഷ്ട്രീയ പ്രവർത്തകർക്കെതിരെ പ്രയോഗിക്കില്ല. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമ നിർമാണം പരിഗണനയിലാണെന്നും എന്നാല്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ ദുരന്തത്തിന് ഇരയായവരിൽ 10,000 രൂപയുടെ അടിയന്തിരസഹായം ലഭിച്ചിട്ടില്ലാത്ത 98,181 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 85,141 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ ഈ മാസം അവസാനത്തോടെ തീർപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു.

ABOUT THE AUTHOR

...view details