പഞ്ചാബില്‍ ഇതുവരെ 3267 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ചണ്ഡീഗഡ്
നിലവിൽ 753 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ചണ്ഡീഗഡ്: പഞ്ചാബില്‍ ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത് 3267 പേര്‍ക്ക്. 2443 പേര്‍ രോഗവിമുക്തരായി. സംസ്ഥാനത്ത് 71 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടു. നിലവിൽ 753 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11502 കേസുകള്‍ കൂടി രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്‌തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 332424 ആയെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 325 മരണങ്ങള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇതുവരെയുള്ള ആകെ മരണസംഖ്യ 9520 ആയി. 153106 പേരാണ് ഇപ്പോള്‍ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 169798 പേര്‍ രോഗവിമുക്തരായി.