അദുബദി: കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാന്‍ 186 റണ്‍സിന്‍റെ വിജയ ലക്ഷ്യം. നാല് വിക്കറ്റ് നഷ്‌ടത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ സ്വന്തമാക്കിയത്. ഒരു റണ്‍സിന് സെഞ്ച്വറി നഷ്‌ടമായ ക്രിസ് ഗെയിലില്‍ പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ചു. 63 പന്തില്‍ എട്ട് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു ഗെയിലിന്‍റെ ഇന്നിങ്സ്. 46 റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലും ക്രിസ് ഗെയിലും ചേര്‍ന്ന് 120 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.
ഗെയിലാട്ടവുമായി പഞ്ചാബ്; രാജസ്ഥാന് ജയിക്കാന്‍ 186 റണ്‍സ് - രാജസ്ഥാന്‍ ജയിച്ചു വാര്‍ത്ത
63 പന്തില്‍ എട്ട് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടെ അര്‍ദ്ധസെഞ്ച്വറിയോടെ 99 റണ്‍സെടുത്ത ക്രിസ് ഗെയിലിന്‍റെ കരുത്തിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്

ഓപ്പണര്‍ മന്‍ദീപ് സിങ് സംപൂജ്യനായി പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. അതേസമയം മൂന്നാമനായി ഇറങ്ങി 10 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായ നിക്കോളാസ് പൂരാനുമായി ചേര്‍ന്ന് ഗെയില്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 41 റണ്‍സെടുത്തു.
രാജസ്ഥാന് വേണ്ടി ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെയും നിക്കോളാസ് പൂരാന്‍റെയും വിക്കറ്റ് സ്റ്റോക്‌സ് വീഴ്‌ത്തിയപ്പോള്‍ ഗെയിലിന്‍റെയും മന്‍ദീപിന്‍റെയും വിക്കറ്റുകള്‍ ആര്‍ച്ചറും സ്വന്തമാക്കി.